കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍; 198 രൂപയുടെ റീചാര്‍ജില്‍ ദിവസേന 1 ജിബി

ഉപഭോക്താക്കള്‍ക്കായി കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടും എത്തിയിരിക്കുന്നു. എയര്‍ടെലിന്‍റെ  198 രൂപ റീചാര്‍ജിനൊപ്പം ഇപ്പോള്‍ ദിവസേന 1ജിബി ഡാറ്റ ലഭിക്കും. 28 ദിവസമാണ് ഈ ഓഫറിന്‍റെ  വാലിഡിറ്റി.

എന്നാല്‍ ഈ പ്ലാനിനൊപ്പം സൗജന്യ കോള്‍ സൗകര്യം ഉണ്ടാവില്ല. കോളുകള്‍ക്ക് മിനിറ്റിന് 30 പൈസ നിരക്കിലായിരിക്കും ചാര്‍ജ് ഈടാക്കുക. അതേസമയം ഈ ഓഫര്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ എന്നാണ് വിവരം. ഇതിന് അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ‘ബെസ്റ്റ് ഓഫേഴ്സ് ഫോര്‍ യു’ എന്ന വിഭാഗത്തില്‍ ഈ ഓഫര്‍ കാണാന്‍ സാധിക്കും.  എന്നാല്‍ എയര്‍ടെലിന്‍റെ 199 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. 28 ദിവസത്തേക്ക് ആകെ ഒരു ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിക്കുക.

കഴിഞ്ഞ ദിവസം എയര്‍ടെല്‍ 549 രൂപയുടെയും 799 രൂപയുടെയും രണ്ട് ഡാറ്റാ പായ്ക്കുകള്‍ അവതരിപ്പിച്ചിരുന്നു. 799 രൂപയുടെ പ്ലാനിനൊപ്പം പ്രതിദിനം 3.5 ജിബി ഡാറ്റവീതം 28 ദിവസത്തേക്ക് ആകെ 98 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. ഇതിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും എസ്‌എംഎസും ഉണ്ടാവും. 549 രൂപയുടെ പ്ലാനില്‍ ദിവസേന 2.5 ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

prp

Related posts

Leave a Reply

*