ചെന്നൈ: വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ ആരോപണം. ലതിക സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒരു സ്വകാര്യ ചാനലിനോട് ഖുശ്ബു പറഞ്ഞു.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്. ഇതിനാലാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായത്. രാഹുല്‍ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങള്‍ പൊള്ളത്തരമാണെന്നും ഖുശ്ബു പറഞ്ഞു.