നടന്‍ ആദിത്യന്‍റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തൃശൂര്‍: ജീവനൊടുക്കാന്‍ ശ്ര​മി​ച്ച ന​ടി അ​ന്പി​ളി ദേ​വി​യു​ടെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ആ​ദി​ത്യ​ന്‍ ജ​യന്‍റെ നില തൃപ്തികരമാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് അറിയിച്ചു. കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ക്കായി കാക്കുകയാണെന്നും ഇത് ലഭിച്ച ശേഷം തുടര്‍ ചികിത്സകള്‍ തീരുമാനിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈ​കിട്ട് തൃ​ശൂ​ര്‍ സ്വ​രാ​ജ് റൗ​ണ്ടി​ല്‍ ന​ടു​വി​ലാ​ലി​ന് സ​മീ​പമാണ് കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ല്‍ ആ​ദി​ത്യ​നെ കാ​റി​ന​ക​ത്ത് ക​ണ്ടെ​ത്തിയത്. നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ ത​ള​ര്‍​ന്ന് കി​ട​ന്നി​രു​ന്ന​ത് ക​ണ്ട് നോ​ക്കി​യ​വ​രാ​ണ് ആ​ദി​ത്യ​നാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. പിന്നീട് പോ​ലീ​സെ​ത്തി ഇ​യാ​ളെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ആ​ദി​ത്യ​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. കൈ​ഞ​ര​ന്പ് മു​റി​ച്ച​തി​നു പു​റ​മെ ഇ‍യാള്‍ അ​മി​ത​മാ​യി ഉ​റ​ക്ക ഗു​ളി​ക​ക​ള്‍ ക​ഴി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ മ​ന​സി​ലാ​യി.

ഞായറാഴ്ച അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ആ​ദി​ത്യ​ന് ഇ​ന്നു രാ​വി​ലെ​യാ​ണ് ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​ത്. അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ആ​ദി​ത്യ​നെ മെ​ഡി​സി​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. സു​ഹൃ​ത്തു​മാ​ത്ര​മാ​ണ് ആ​ദി​ത്യ​ന്‍റെ കൂ​ടെ​യു​ള്ള​ത്. വീ​ട്ടു​കാ​ര്‍ രാ​വി​ലെ വ​രെ എ​ത്തി​യി​രുന്നില്ല

ന​ടി​യും ഭാ​ര്യ​യു​മാ​യ അ​ന്പി​ളി ദേ​വി​യു​മാ​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളും സ​മീ​പ ദി​വ​സ​ങ്ങ​ളി​ലും ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ആ​ദി​ത്യ​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും വി​വാ​ഹ​ബ​ന്ധം ഒ​ഴി​യ​ണ​മെ​ന്ന് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും ആ​ദി​ത്യ​ന്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​ന്പി​ളി ദേ​വി ആ​രോ​പി​ക്കു​ക​യും ഇ​തെ​ല്ലാം ആ​ദി​ത്യ​ന്‍ നി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഇ​ത് ച​ര്‍​ച്ച​യാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ ആ​ദി​ത്യ​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം.

prp

Leave a Reply

*