എ.സി റോഡില്‍ തോര്‍ത്തുടുത്ത് നീന്തി പ്രതിഷേധിക്കാന്‍ നാട്ടുകാര്‍

കുട്ടനാട് : എ.സി റോഡില്‍ പ്രധാന ജംഗ്ഷനുകളിലെല്ലാം മുട്ടറ്റം വരെ വെള്ളമുയരുകയും യാത്ര അപകടകരമായി മാറുകയും ചെയ്തതോടെ, ഇപ്പോള്‍ റോഡില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ രീതികള്‍ക്കെതിരെ പ്രതിഷേധമുയരുന്നു.

വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെ തോര്‍ത്ത് ഉടുത്ത് നീന്തി പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

647 കോടി രൂപ മുടക്കി സെമി എലിവേറ്റഡ് ഹൈവേ പണിയുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിക്കുമ്ബോഴും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണം . ഒന്നാങ്കര , പള്ളിക്കുട്ടുമ്മ, മണലാടി മുക്ക് ,മാമ്ബുഴക്കരി, കിടങ്ങറ ഒന്നാംപാലത്തിന് കിഴക്ക് വശം തുടങ്ങിയ സ്ഥലങ്ങളില്‍ മുട്ടറ്റം വരെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ മെറ്റല്‍ ഇളകിയും മറ്റും രൂപപ്പെട്ട കുഴികളില്‍ വാഹനങ്ങള്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവാണ്. വെള്ളക്കെട്ടില്‍ ഇറങ്ങി നിന്നു പോകുന്ന വാഹനങ്ങള്‍ പിന്നീട് കരയ്ക്കെത്തിക്കുന്നത് വളരെ പാടുപെട്ടാണ്. രാത്രികാലങ്ങളില്‍ ഇവിടെ അകപ്പെടുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

prp

Leave a Reply

*