അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഗോല്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട മലയാളി കമാന്‍റര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷിച്ചത്. ഫ്രഞ്ച് കപ്പല്‍ ‘ഒസിരിസ്’ അഭിലാഷിന്‍റെ പായ്‌വഞ്ചിക്ക് അടുത്തെത്തിയെന്ന് നേരത്തെ വിവരങ്ങള്‍ ഉണ്ടായിരുന്നു.

ചെറു ബോട്ടില്‍ രക്ഷാസംഘം അഭിലാഷിന് അടുത്തേക്കു യാത്ര നടത്തുന്നുവെന്നും എന്നാല്‍ എട്ടുമീറ്ററോളം ഉയരത്തിലുള്ള ശക്തമായ കാറ്റും രക്ഷാദൗത്യത്തെ വൈകിപ്പിക്കുയാണെന്നും വിവരങ്ങള്‍ ലഭിച്ചു. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു.

ആംസ്റ്റര്‍ഡാം ദ്വീപിലെ ഡോക്ടറുടെ അരികിലേക്ക് അഭിലാഷിനെ കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലിലായിരുന്നു അഭിലാഷ് ഉണ്ടായിരുന്നത്. നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് നേരത്തെ സന്ദേശമയച്ചിരുന്നു.

prp

Related posts

Leave a Reply

*