അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും

ആംസ്റ്റര്‍ഡാം:  ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു പട്രോളിങ് കപ്പലായ ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

ഓസിരിസില്‍നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്‍റെ പായ്‌വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്‌ട്രെച്ചറിന്‍റെ സഹായത്തോടെ അഭിലാഷിനെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ, അഭിലാഷുമായി കപ്പല്‍ ആംസ്റ്റര്‍ഡാമിലെത്തുമാണ് റിപ്പോര്‍ട്ടുകള്‍. ആംസ്റ്റര്‍ഡാമിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അഭിലാഷിന്‍റെ ആരോഗ്യനില വിശദമായി പരിശോധിച്ചതിന് ശേഷം മൗറീഷ്യസിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചെയ്യും.

prp

Related posts

Leave a Reply

*