നോട്ടുകൾ അസാധുവാക്കിയതിന് ശേഷം കണക്കിൽ കാണിക്കാത്ത ബാങ്ക് നിക്ഷേപങ്ങൾ നടത്തിയ ആദായ നികുതിദായകർ വകുപ്പിന്റെ വെബ്സൈറ്റ് (https://incometaxindiaefiling.gov.in) പരിശോധിക്കണമെന്നും ക്രമക്കേടു സബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകണമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ക്രമക്കേടുണ്ടെങ്കില്‍ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി പ്രകാരം ഈ നിക്ഷേപം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ നിക്ഷേപിച്ചാല്‍ തുടർനടപടി ഉണ്ടാകില്ല. ആദായ നികുതി ഓഫിസിൽ കയറിയിറങ്ങാതെ ഓൺലൈനായിട്ടു തന്നെ മുഴുവൻ നടപടികളും നടത്താനാവുന്ന വിധമാണ് എല്ലാം ക്രമീകരിച്ചിട്ടുള്ളത്.

