‘കാസര്‍ഗോഡ് ഗവ. കോളജ് ക്യാംപസില്‍ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ അനാശാസ്യം’; ആരോപണവുമായി മുന്‍ പ്രിന്‍സിപ്പല്‍ എം. രമ

കാസര്‍ഗോഡ്: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാസര്‍ഗോഡ് ഗവ. കോളജിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നുമാറ്റിയ എം രമ.

എസ്‌എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ ക്യാംപസില്‍ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമെന്നും രമ പറഞ്ഞു.

പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് നീക്കം ചെയ്തത് തന്റെ ഭാഗം കേള്‍ക്കാതെ ആണെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ
കേസില്‍ ഉറച്ചുനില്‍ക്കുന്നതായും എം രമ പറഞ്ഞു.

കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്. എം രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് നിര്‍ദേശിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

prp

Leave a Reply

*