മുംബൈ: ഇംഗ്ലണ്ടിനെതിരായ സന്നാഹ മൽസരം ആയിരിന്നിട്ടുകൂടി, ഗാലറിയിൽ വന്‍ തിരക്ക്. ഇന്ത്യ എ ടീമിനെ നയിക്കാൻ ധോണിയെത്തുമ്പോൾ അത് കാണാന്‍ ഒഴിവ് ദിവസം അല്ലാതിരിനിട്ട് പോലും ആരാധകര്‍ ബ്രാബോൺ സ്റ്റേഡിയത്തിലെത്തി. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ ധോണി തകർപ്പൻ ഫോമിലെത്തുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിൽ ധോണിയെ കളിക്കളത്തിൽ കാണാൻ ആരാധകർക്ക് അവസാന അവസരമായിരുന്നു അത്. അത്രെയേറെ തിരക്കാണ് ഗാലറിയിൽ കാണാനായത്.