രാഹുല്‍ പുറത്ത്; വൈസ് ക്യാപ്റ്റന്‍ ഇല്ലാതെ ഇന്ത്യ കളിക്കും

മുംബൈ: ആദ്യ രണ്ട് ടെസ്റ്റിന്റെ നാല് ഇന്നിങ്‌സുകളിലും ബാറ്റിങില്‍ അമ്ബേ പരാജയപ്പെട്ട കെഎല്‍ രാഹുലിന് മറ്റൊരു തിരിച്ചടി.

ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു രാഹുലിനെ ഒഴിവാക്കി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്ബരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വൈസ് ക്യാപ്റ്റന്‍ റോളില്‍ ഒരു താരവുമില്ലാതെയായിരിക്കും ഇന്ത്യ കളിക്കുക.

അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്നലെ പ്രഖ്യാച്ചിരുന്നു. മോശം ഫോമിലാണെങ്കിലും താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയില്ല. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് താരത്തെ നീക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ടീമിലും രാഹുലുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

2022ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്ബരയിലാണ് രാഹുല്‍ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്ക് എത്തുന്നത്. പിന്നാലെ ശ്രീലങ്കക്കെതിരായ പരമ്ബര മുതല്‍ ടീമിന്റെ സ്ഥിരം ഉപനായകനുമായി. ദക്ഷിണാഫ്രിക്കക്കെതിരായ ഒരു ടെസ്റ്റ് പോരാട്ടത്തിലും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിലും രാഹുല്‍ നേരത്തെ ഇന്ത്യയെ നയിക്കുകയും ചെയ്തിരുന്നു.

സമീപകാലത്ത് ബാറ്റിങില്‍ സ്ഥിരമായി മങ്ങിയ പ്രകടനമാണ് രാഹുല്‍ നടത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി രാഹുല്‍ നേടിയത് ആകെ 175 റണ്‍സ് മാത്രം.

prp

Leave a Reply

*