കൊച്ചി
കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 25ന് ആരംഭിക്കും. കാക്കനാട്, പ്രത്യേക സാമ്ബത്തികമേഖല (സെസ്) സ്‌റ്റേഷനുകളുടെ നിര്‍മാണമാണ് ആദ്യം.
ടെന്‍ഡര്‍ മാര്‍ച്ച് പത്തിനകം നല്‍കും. കലൂര്‍–കാക്കനാട് പാത രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തിലേക്കുള്ള മൂന്നാംഘട്ടത്തിന്റെ ജോലി തുടങ്ങുമെന്നും കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ‘ദേശാഭിമാനി’യോട് പറഞ്ഞു.
കെഎംആര്‍എല്‍ നേരിട്ടാണ് രണ്ടാംഘട്ടനിര്‍മാണം നടത്തുന്നത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷന്‍മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കുവരെ 11.2 കിലോമീറ്ററാണ് രണ്ടാംഘട്ടം. 2200 കോടിയാണ് പദ്ധതിച്ചെലവ്. ആകെ 11 സ്‌റ്റേഷനുകള്‍. ഒമ്ബത് സ്‌റ്റേഷനുകള്‍ക്കായി 1.71 ഹെക്‌ടര്‍ സ്ഥലം ഏറ്റെടുത്തു. 0.56 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമി ഉള്‍പ്പെടെയാണിത്. വയഡക്‌ട് നിര്‍മാണത്തിനായി പാലാരിവട്ടംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെ സ്ഥലം ഏറ്റെടുക്കല്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയായി. ജിയോ ടെക്‌നിക്കല്‍ സര്‍വേ പൂര്‍ത്തിയാക്കി. നിര്‍മാണ ഒരുക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 102 കോടി രൂപ അനുവദിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. നിര്‍മാണച്ചെലവ് കുറയ്‌ക്കാനുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. ഇതിനായി മറ്റ് മെട്രോകള്‍ അവലംബിച്ച രീതി പരിശോധിച്ച് അനുയോജ്യമായത് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാമാസവും പദ്ധതി അവലോകനം ചെയ്യുന്നുണ്ട്.
സാമ്ബത്തികമേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് സെസ് മെട്രോ സ്‌റ്റേഷന് അനുബന്ധമായി ഹൈപ്പര്‍മാര്‍ക്കറ്റ്, ഡോര്‍മിറ്ററി തുടങ്ങിയവയും നിര്‍മിക്കും. ഇതിന് സെസിലെ കമ്ബനികളുടെ സഹായവും ലഭ്യമാകും. സ്‌റ്റേഷനെ സെസുമായി ബന്ധിപ്പിച്ച് സ്‌കൈ ബ്രിഡ്‌ജ് നിര്‍മിക്കും. ഈ ഭാഗത്ത് റോഡ് നിര്‍മാണത്തിനും പദ്ധതിയുണ്ട്. ഭൂമിക്ക് അടിയിലുള്ള ഗ്യാസ് പൈപ്പ്‌ലൈനുകളുടെയും മറ്റും സ്ഥാനം സാങ്കേതികപഠനം നടത്തിയശേഷമായിരിക്കും തുടര്‍നടപടി.
ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തും
മെട്രോ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം നടക്കുമ്ബോള്‍ ഗതാഗതക്രമീകരണം ഉണ്ടാകും. മുന്നോടിയായി ട്രാഫിക് പൊലീസിന്റെയും കെഎംആര്‍എലിന്റെയും നേതൃത്വത്തില്‍ ഈമാസംതന്നെ പരിശോധന പൂര്‍ത്തിയാക്കും.
സ്‌റ്റേഷനുകള്‍
സ്‌റ്റേഡിയം, പാലാരിവട്ടം ജങ്‌ഷന്‍, പാലാരിവട്ടം ബൈപാസ്, ചെമ്ബുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട് ജങ്‌ഷന്‍, സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് 1, ഇന്‍ഫോപാര്‍ക്ക് 2 എന്നിവയാകും രണ്ടാംഘട്ടത്തിലെ സ്‌റ്റേഷനുകള്‍.

