ഗോരഖ്പുര്‍: യുപിയിലെ ഗോരഖ്പുരില്‍ മതചടങ്ങിനിടെ ഇടഞ്ഞ ആന നാലു വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്നു പേരെ കൊന്നു.മുഹമ്മദ്പുര്‍ മാഫി ഗ്രാമത്തില്‍ നടന്ന യജ്ഞത്തിനിടെയായിരുന്നു ആനയുടെ ആക്രമണം. കാന്തിദേവി(55), കൗസല്യദേവി(50) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൃഷ്ണയെന്ന നാലുവയസുകാരന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണു മരിച്ചത്. അധികൃതരെത്തി ആനയെ തളച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

