മസിലുപെരുപ്പിച്ച്‌ കലിപ്പില്‍ ‘ചെകുത്താന്‍ ലാസര്‍’, മലൈക്കോട്ടൈ വാലിബന്‍ ലുക്ക് പുറത്ത്

ലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശേരി സിനിമ എന്നൊരൊറ്റ ടാഗില്‍ സിനിമ ആരാധകരുടെ ഇടയില്‍

ചര്‍ച്ചയായ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത് മുതല്‍ വരുന്ന ഓരോ അപ്‌ഡേഷനും സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ പുതുതലമുറയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലൈക്കോട്ടൈ വാലിബന്‍.

ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിലൂടെ ചെകുത്താന്‍ ലാസര്‍ ആയി വന്ന് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്ത് മലൈക്കോട്ടൈ വാലിബനില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

വേറിട്ട മാസ് ലുക്കിലാണ് ഹരി പ്രശാന്ത് മലൈക്കോട്ടൈ വാലിബനില്‍ എത്തുന്നതെന്ന് ഫോട്ടോയില്‍ നിന്നും വ്യക്തമാണ്. ഇതോടെ ചിത്രം ഒരു മാസ് ആക്ഷന്‍ ആയിരിക്കുമെന്ന് ഉറപ്പായെന്നാണ് ആരാധകരുടെ കമന്റ്. മോഹന്‍ലാലിന്റെ ഫാന്‍ പേജിലുള്‍പ്പെടെ വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകളിലും ഫോട്ടോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരിണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. പല പ്രഗത്ഭതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.

prp

Leave a Reply

*