സുരക്ഷയുടെ പേരില്‍ വഴിതടയല്‍: കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷ ഒരുക്കുന്നതിന്റെ പേരില്‍ കുഞ്ഞിന് മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ ആളെ തടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചു. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി എസ്.ശരത്തിനാണ് ഞായറാഴ്ച വൈകിട്ട് കാലടി മറ്റൂര്‍ ജംഗ്ഷനില്‍ വച്ച്‌ കാലടി എസ്.ഐ ജി.സതീശനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. മുഖ്യമന്ത്രിക്കും ശരത് പരാതി നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*