ഓപ്പറേഷന്‍ ദോസ്തുമായി ഇന്ത്യ തുര്‍ക്കിയില്‍ ; പത്തുപേര്‍ സുരക്ഷിതര്‍, ഒരു ഇന്ത്യാക്കാരനെ കാണാനില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ ഒരു ഇന്ത്യാക്കാരനെ കാണാനില്ലെന്ന് കേന്ദ്രം. തൊഴില്‍വിസയില്‍ തുര്‍ക്കിയിലേക്ക് പോയ ആളെയാണ് കാണാതായത്.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലായി മറ്റ് അനേകം ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും പക്ഷേ അവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഭൂകമ്ബബാധിത പ്രദേശത്ത് ഇന്ത്യ ദൗത്യസംഘത്തെയും അയച്ചിട്ടുണ്ട്.

തുര്‍ക്കിയിലെ അദാനയില്‍ ഇന്ത്യ ഒരു കണ്‍ട്രോള്‍റൂം സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യാക്കാരായ 10 പേര്‍ തുര്‍ക്കിയുടെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതാരാണ്. ബിസിനസ് മീറ്റിംഗിന് വന്ന ഒരു ഇന്ത്യാക്കാരനെ കാണാതായിട്ടുണ്ട് അയാളുടെ കുടുംബവുമായും ബംഗലുരുവിലെ കമ്ബനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. 3000 ഇന്ത്യാക്കാരാണ് തുര്‍ക്കിയിലുള്ളതെന്നാണ് ഇന്ത്യന്‍ അധികൃതരുടെ കണക്ക്.

ഇന്ത്യ അവശ്യവസ്തുക്കളും മരുന്നുകളും സിറിയയിലേക്ക് അയച്ചിട്ടുണ്ട്. ‘ഓപ്പറേഷന്‍ ദോസ്ത്ത്’ എന്ന പേരില്‍ തുര്‍ക്കിയിലേക്ക് ദൗത്യസംഘത്തെയും അയച്ചിട്ടുള്ളതായി വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കര്‍ പറഞ്ഞിരുന്നു. തുര്‍ക്കിയിലും സിറിയയിലുമായി 11,000 പേരാണ് മരണമടഞ്ഞത്. അവശിഷ്ടങ്ങള്‍ക്കിടയിലുള്ള തെരച്ചിലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിശൈത്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സം.

prp

Leave a Reply

*