പോലീസുകാരന്‍ 8 മാസത്തില്‍ 46 കിലോ കുറച്ചു; പിന്നാലെ ആദരവും അനുമോദനവുംഎട്ട് മാസത്തിനിടെ 46 കിലോ ഭാരം കുറച്ച് താരമായിരിക്കുകയാണ് ഡല്‍ഹി മെട്രോ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജിതേന്ദ്ര മണി ത്രിപാഠി.
130 കിലോഗ്രാമില്‍ നിന്നും 84 കിലോയിലേക്കുള്ള യാത്രക്ക് പോലീസ് കമ്മീഷണറുടെ ആദരവും ലഭിച്ചിരുന്നു. കമ്മീഷണര്‍ സഞ്ജയ് അറോറ, ജിതേന്ദ്ര മണി ത്രിപാഠിയുടെ ദ്യഢനിശ്ചയത്തെ പ്രശംസിച്ചു.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ത്രിപാഠി നേരിട്ടിരുന്നു. ഇതോടെ ജീവിതശൈലി മാറ്റാന്‍ തീരുമാനിച്ചു.നടത്തം ജീവിതത്തിന്റെ ഭാഗമായി. എല്ലാ മാസവും 4.5 ലക്ഷം ചുവടുകള്‍ നടക്കാനാണ് തന്റെ ലക്ഷ്യമെന്നും കഴിഞ്ഞ എട്ട് മാസത്തിനിടെ 32 ലക്ഷം ചുവടുകള്‍ നടന്നതായും ഹിന്ദി ദിനപത്രമായ ലോക്സത്യയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും നിരന്തരമായ പിന്തുണക്ക് ഓഫീസര്‍ നന്ദി പറഞ്ഞു.
ജിതേന്ദ്ര മണി ദിവസവും 15,000 ചുവടുകള്‍ നടക്കാന്‍ തുടങ്ങി, ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിലും പാനീയത്തിലും കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക, ഫ്രൂട്ട് സാലഡ് ഡയറ്റ്, ഉച്ചഭക്ഷണത്തിന് മുമ്ബ് സാലഡ് കഴിക്കുക, കാര്‍ബണേറ്റഡ് ഡ്രിങ്ക്സിനു പകരം ഉച്ചയ്ക്ക് തേങ്ങാ വെള്ളമോ മോരും വെള്ളമോ കുടിക്കുക, പച്ചക്കറികളും ഒന്നോ രണ്ടോ ചപ്പാത്തിയോ കഴിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാന്‍. ഭക്ഷണക്രമം പിന്തുടര്‍ന്നതിലൂടെ അരയില്‍ നിന്ന് 12 ഇഞ്ച് കുറയുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്തു.

