ഖേഴ്സണില്‍ നിന്ന് റഷ്യ ജനങ്ങളെ ഒഴിപ്പിക്കുന്നു

കീവ് : യുക്രെയിനില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഖേഴ്സണില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം.

പ്രദേശത്ത് റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടത്തിന്റെ ഗവര്‍ണറാണ് റഷ്യന്‍ മേഖലകളിലേക്ക് ജനങ്ങള്‍ മാറണമെന്ന് നി‌ര്‍ദ്ദേശിച്ചത്. ഇതിനായി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഖേഴ്സണ്‍ സ്വദേശികളുടെ ആദ്യ ബാച്ചിനെ റഷ്യയിലെ റൊസ്റ്റോവ് മേഖലയിലാണ് എത്തിക്കുക. ഖേഴ്സണ് നേരെ യുക്രെയിന്‍ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായും ഗവര്‍ണര്‍ വ്ലാഡിമിര്‍ സാല്‍ഡോ പറയുന്നു.

ജനങ്ങളെ ഒഴിപ്പിച്ച്‌ യുക്രെയിനെതിരെ ഖേഴ്സണില്‍ നിന്ന് ശക്തമായ ആക്രമണം നടത്താനാണ് റഷ്യയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. യുക്രെയിനില്‍ തങ്ങള്‍ പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ഖേഴ്സണ്‍. അതേ സമയം,​ ഖേഴ്സണിലെ സാധാരണക്കാരെ തങ്ങള്‍ ലക്ഷ്യമിടുന്നെന്ന റഷ്യയുടെ വാദം യുക്രെയിന്‍ തള്ളി.

prp

Leave a Reply

*