ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാഫിയെന്ന റഷീദ്; ‘ശ്രീദേവിയായി’ എത്തി ദമ്ബതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങള്‍

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ആഭിചാര കൊലകള്‍ നടന്നുവെന്ന വാര്‍ത്ത അതീവ നടുക്കത്തോടെയാണ് കേരളീയ സമൂഹം കേട്ടത്.

ഇപ്പോഴിതാ അവിശ്വസനീയമായ രണ്ട് കൊലപാതകങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.

കൊലപാതകത്തില്‍ പിടിയിലായത് മൂന്ന് പേരാണ്. ദമ്ബതികളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും കൂടാതെ ഇവര്‍ക്കുവേണ്ടി മന്ത്രവാദം നടത്തിയ വ്യക്തിയും. സ്ത്രീകളെ വശീകരിച്ച്‌ പത്തനംതിട്ടയില്‍ എത്തിച്ച കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദ് തന്നെയാണ് മന്ത്രവാദിയായി ദമ്ബതികള്‍ക്ക് മുമ്ബിലെത്തിയതും. ഇയാള്‍ തന്നെയായിരുന്നു ശ്രീദേവിയെന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഭഗവല്‍ സിംഗിനെ സമീപിച്ചതുമെന്ന് പോലീസ് പറയുന്നു.

ഷാഫിയെന്ന മന്ത്രവാദിയുണ്ടെന്നും ഇയാള്‍ വഴി ആഭിചാര ക്രിയകള്‍ നടത്തി ഐശ്വര്യവും സമ്ബല്‍സമൃദ്ധിയും നേടാമെന്ന് പറഞ്ഞതും ‘ശ്രീദേവി’ ആയിരുന്നു. വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ വഴി ഭഗവല്‍ സിംഗിന് ഷാഫി തന്നെ തന്റെ അടുക്കല്‍ എത്തിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ വീട്ടില്‍ വെച്ച്‌ ആഭിചാര ക്രിയകള്‍ ആരംഭിക്കുകയായിരുന്നു.

കൊല നടത്താനായി ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ ഓരോരുത്തരേയും ചെന്ന് സമീപിച്ചതും ഷാഫിയാണ്. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ തരാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഒടുവില്‍ വലയിലായത് ലോട്ടറിക്കച്ചവടക്കാരായ പത്മയും റോസ്‌ലിയും. ഇവരെ പത്തനംതിട്ടയിലെത്തിച്ച്‌ 24 മണിക്കൂറിനകം കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവില്‍ പത്മയുടെ മൃതദേഹാവശിഷ്ടങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഷാഫിയെയും ദമ്ബതികളെയും കൊലപാതകം നടന്ന സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

Tags:shafiമനുഷ്യബലിനരബലി

prp

Leave a Reply

*