കിയവ്: റഷ്യയുടെ ആക്രമണം തടയാന്‍ ഇസ്രായേല്‍ ആയുധം നല്കാന് തയാറാവാത്തതില്‍ മനംനൊന്ത് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.
റഷ്യയുടെ വ്യോമാക്രമണം തടയാന്‍ മിസൈല്‍ പ്രതിരോധ സിസ്റ്റമാണ് യുക്രെയ്ന് ആവശ്യപ്പെട്ടത്.
ഫെബ്രുവരിയില്‍ ആക്രമണം തുടങ്ങിയ സമയത്തായിരുന്നു അത്. ഗസ്സയില്‍ നിന്നുള്ള റോക്കറ്റുകളെ ഇസ്രായേല്‍ പ്രതിരോധിക്കുന്ന ഇരുമ്ബ് കവചിത ഡോം സിസ്റ്റമാണ് യുക്രെയ്ന് ആവശ്യപ്പെട്ടത്.
”ഇസ്രായേലിന് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. സത്യം പറയുകയാണ് അവര്‍ സഹായിക്കാന്‍ തയാറായില്ല എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി”-എന്നായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം. ഫ്രഞ്ച് റിപ്പോര്‍ട്ടറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രെയ്ന് പരമാവധി സഹായം നല്കിയെന്നു പറഞ്ഞാണ് ഇസ്രായേല്‍ കൈയൊഴിഞ്ഞത്.

