കൊച്ചി: ദേശീയ പാതകളുടെ കുഴികള്‍മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.
മനുഷ്യനിര്‍മിത ദുരന്തങ്ങളാണിത്. ആരാണിതിന് ഉത്തരവാദികളെന്ന് കോടതി ചോദിച്ചു.
ആളുകള്‍ മരിക്കുമ്ബോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണ്? ഈ മാസം 31 തീയതി വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈനില്‍ ഹാജരാകണമെന്നു കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കോടതിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍, എറണാകുളം കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണുത്തി – കറുകുറ്റി ദേശീയപാതയില്‍ വീഴ്ച സംഭവിച്ചതായി തൃശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡ് പണി നടക്കുമ്ബോള്‍ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടല്‍ പറയുന്നു

