മിനിമം ബസ് ചാര്‍ജ് 10 രൂപ; എല്‍ഡിഎഫ് ശുപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു. വിഷയത്തില്‍ എല്‍ഡിഎഫ് ശുപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

ഇതോടെ 8 രൂപയായിരുന്ന മിനിമം ബസ് ചാര്‍ജ് 10 രൂപയായി ഉയര്‍ത്തി. വിദ്യാര്‍ഥി കണ്‍സഷന്‍ തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും.

ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപയും ആക്കിയിട്ടുണ്ട്.

ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ല.

prp

Leave a Reply

*