ഇ​ന്ത്യ റ​ഷ്യ​ന്‍ എ​ണ്ണ​വാ​ങ്ങു​ന്ന​ത് ഉ​പ​രോ​ധ​ത്തി​ന്‍റെ ലം​ഘ​ന​മ​ല്ല: അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: റ​ഷ്യ​യി​ല്‍​നി​ന്ന് ഇ​ന്ത്യ ക്രൂ​ഡ് ഓ​യി​ല്‍ വാ​ങ്ങു​ന്ന​ത് അ​മേ​രി​ക്ക​ന്‍ ഉ​പ​രോ​ധ​ത്തി​ന്‍റെ ലം​ഘ​ന​മ​ല്ലെ​ന്ന് വൈ​റ്റ്ഹൗ​സ്.എ​ന്നാ​ല്‍ റ​ഷ്യ​ക്കു​ള്ള പി​ന്തു​ണ അ​ധി​നി​വേ​ശ​ത്തി​നു​ള്ള പി​ന്തു​ണ​യാ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ന്‍ സാ​ക്കി പ​റ​ഞ്ഞു.

ഇ​ന്ത്യ വി​ല​ക്കു​റ​വി​ല്‍ റ​ഷ്യ​യി​ല്‍​നി​ന്ന് ക്രൂ​ഡ് ഓ​യി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ഉ​പ​രോ​ധ​ത്തി​ന് എ​തി​ര​ല്ലേ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് താ​ന്‍‌ അ​ങ്ങ​നെ ക​രു​തു​ന്നി​ല്ലെ​ന്ന് സാ​ക്കി പ​റ​ഞ്ഞു. ച​രി​ത്രം ഈ ​നി​മി​ഷം രേ​ഖ​പ്പെ​ടു​ത്തു​മ്ബോ​ള്‍ നി​ങ്ങ​ള്‍ എ​വി​ടെ​യാ​ണ് നി​ല്‍​ക്കു​ന്ന​തെ​ന്ന് ചി​ന്തി​ക്കു​ക. റ​ഷ്യ​ന്‍ നേ​തൃ​ത്വ​ത്തി​നു​ള്ള പി​ന്തു​ണ വ്യ​ക്ത​മാ​യും വി​നാ​ശ​ക​ര​മാ​യ അ​ധി​നി​വേ​ശ​ത്തി​നു​ള്ള പി​ന്തു​ണ​യാ​ണ്- സാ​ക്കി കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.

prp

Leave a Reply

*