പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം രംഗത്ത് .മധുവിനെ മുക്കാലിയില്‍നിന്നു കൊണ്ടുപോയ പോലീസ് ജീപ്പില്‍ എന്തു സംഭവിച്ചെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട് . അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്നു മനസിലാകുന്നില്ലെന്നും . മുക്കാലിയില്‍നിന്ന് അഗളിയിലേക്ക് ഒന്നേകാല്‍ മണിക്കൂര്‍ യാത്രയ്ക്കെടുത്തു.മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ ഗുഹയ്ക്കടുത്തു മരം മുറിക്കല്‍ നടന്നതായി സംശയമുണ്ടെന്നും . കൂടാതെ മരം മുറിക്കലിന്റെ ശബ്ദം കേട്ടിരുന്നതായുമാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത് . അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നല്കിയ അപേക്ഷയിലാണു കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.കേസില്‍ പുനരന്വേഷണം വേണമെന്നു നടന് മമ്മൂട്ടി ഏര്‍പ്പെടുത്തിയ അഭിഭാഷകനോടും കുടുംബം ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

