മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലീങ്ങളുടെയുടെ അട്ടിപ്പേറവകാശം ലീഗിനില്ല, ലീഗ് ഒരു മത സംഘടനയാണോ അതോ രാഷ്ടീയ പാര്‍ട്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന സിപിഐഎം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് ആര് എന്ന് ലീഗ് തന്നെ വ്യക്തമാക്കണമെന്നും വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാറിന് പിടിവാശിയിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം പറഞ്ഞ് വന്നാല്‍ അംഗീകരിക്കാന്‍ തയ്യാറല്ല ,മത സംഘടനകള്‍ക്ക് എല്ലാ കാര്യങ്ങളും ബോധ്യപ്പെട്ടു,ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം ഞങ്ങള്‍ക്ക് അത് ഒരു പ്രശ്നമല്ല… അത് കൊണ്ട് യാതൊരു നിലപാട് മാറ്റവും ഉണ്ടാകില്ലായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

