ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ സംയുക്ത വ്യോമാക്രമണം നടത്തും : സൈനിക ഡ്രില്ലുകള്‍ക്കൊരുങ്ങി യു.എസ്, ഇസ്രായേല്‍

ന്യൂയോര്‍ക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ സംയുക്ത വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ട് ഇസ്രായേലും അമേരിക്കയും.

അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്സിനോട് ഒരു ഉന്നത തല അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഈ കാര്യം. ഇറാന്‍ ബേബി സഹകരണം മൂലം നിര്‍ത്തി വച്ചിരുന്ന ആണവ ചര്‍ച്ചകള്‍ വ്യാഴാഴ്ച വിയന്നയില്‍ പുനരാരംഭിക്കാനിരിക്കെയാണ്‌ അമേരിക്കയുടെ ഈ പ്രസ്താവന.

കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് വാഷിംഗ്‌ടണിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍. വ്യോമാക്രമണത്തിന് ഉള്ള സൈനിക ഡ്രില്ലുകള്‍ ഇരുവരും ചേര്‍ന്ന് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച ആണവ ചര്‍ച്ചയില്‍ യു.എസും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികളും ഇറാന്റെ ആവശ്യങ്ങള്‍ തള്ളിയിരുന്നു.

ഇറാന്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്ബ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് മാധ്യമങ്ങളോട് വ്യക്തമാക്കിയതും ജനശ്രദ്ധ പിടിച്ചു പറ്റി. അവസാനത്തെ പോംവഴി എന്ന നിലയ്ക്കാണ് ഇരു രാഷ്ട്രങ്ങളും വ്യോമാക്രമണം എന്ന നടപടി സ്വീകരിക്കുന്നത്.

prp

Leave a Reply

*