പോലീസിനെ കണ്ട് യുവാക്കള്‍ കാറെടുത്ത് അമിത വേഗതയില്‍ ഓടിക്കുന്നതിനിടെയായിരുന്നു സംഭവം. കാര്‍ റോഡിലെ കുഴിയില്‍ വീണ് നൂറ് മീറ്ററോളം നിരങ്ങിനീങ്ങി തലകീഴായി മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പെരിങ്ങോട്ടുകര: പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ, അമിത വേഗത്തില്‍ ഓടിച്ച കാര്‍ തലകീഴായി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിലായിരുന്നു അപകടം നടന്നത്.
റോഡരികില്‍ വാഹനം നിര്‍ത്തി ഒരു സംഘം മദ്യപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്തിക്കാട് പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് പോലീസിനെ കണ്ട് യുവാക്കള്‍ കാറെടുത്ത് അമിത വേഗതയില്‍ ഓടിക്കുന്നതിനിടെയായിരുന്നു സംഭവം. കാര്‍ റോഡിലെ കുഴിയില്‍ വീണ് നൂറ് മീറ്ററോളം നിരങ്ങിനീങ്ങി തലകീഴായി മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പെരിങ്ങോട്ടുകര സ്വദേശി ബാലസുബ്രഹ്‌മണ്യം, വാടാനപ്പള്ളി സ്വദേശികളായ ശ്രീനാഥ്, സോനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അന്തിക്കാട് എ.എസ്.ഐ. എം.കെ. അസീസിന്റെ നേതൃത്വത്തില്‍ പോലീസ് ആംബുലന്‍സില്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ യുവാക്കളുടെപേരില്‍ പോലീസ് കേസെടുത്തു

