പാ​സ​ഞ്ച​ര്‍ സ​ര്‍​വി​സു​ക​ളെ എ​ക്​​സ്​​പ്ര​സ്​ കു​പ്പാ​യ​മി​ടീ​ച്ച്‌​ രം​ഗ​ത്തി​റ​ക്കി റെയില്‍വേ

കൊ​ല്ലം: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ അ​ട​ഞ്ഞു​കി​ട​ന്ന യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി തു​റ​ക്കു​േ​മ്ബാ​ഴും ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ളു​ടെ പാ​ള​ത്തി​ല്‍ നി​ന്നി​റ​ങ്ങാ​തെ റെ​യി​ല്‍​വേ. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ല്‍ ഏ​താ​നും ‘പാ​സ​ഞ്ച​ര്‍ സ​ര്‍​വി​സു​ക​ള്‍’ പു​ന​രാ​രം​ഭി​ക്ക​ുമെ​ങ്കി​ലും ‘പ​ഴ​യ വീ​ഞ്ഞ്’​ പു​തി​യ കു​പ്പി​യി​ല്‍ ഇ​ര​ട്ടി​വി​ല​ക്ക്​ വി​ല്‍​ക്കു​ന്ന ത​ന്ത്ര​മാ​ണ്​ പ​യ​റ്റു​ന്ന​ത​ത്രെ. മു​മ്ബ്​ 10 രൂ​പ മി​നി​മം നി​ര​ക്കി​ല്‍ എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ലും നി​ര്‍​ത്തി സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്ന പാ​സ​ഞ്ച​ര്‍ സ​ര്‍​വി​സു​ക​ളെ എ​ക്​​സ്​​പ്ര​സ്​ കു​പ്പാ​യ​മി​ടീ​ച്ചാ​ണ്​ ഇ​പ്പോ​ള്‍ രം​ഗ​ത്തി​റ​ക്കു​ന്ന​ത്.

റി​സ​ര്‍​വേ​ഷ​ന്‍ എ​ടു​ത്താ​ലേ ട്രെ​യി​നി​ല്‍ ക​യ​റാ​നാ​കൂ എ​ന്ന നി​ല​വി​ലെ സ്ഥി​തി​ക്ക് ഇൗ ​ട്രെ​യി​നു​ക​ളി​ല്‍​ മാ​റ്റം​വ​രു​മെ​ന്ന​തും കൗ​ണ്ട​റി​ല്‍​നി​ന്നു​ള്ള ടി​ക്ക​റ്റും സീ​സ​ണ്‍ ടി​ക്ക​റ്റും ഉ​പ​യോ​ഗി​ച്ച്‌​ യാ​ത്ര ചെ​യ്യാ​വു​ന്ന​തും മാ​ത്ര​മാ​ണ്​ നേ​രി​യ നേ​ട്ടം. അ​ടു​ത്ത​യാ​ഴ്​​ച​യോ​ടെ ​കോ​ട്ട​യം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​ക​ു​മാ​രി മേ​ഖ​ല​യി​ലാ​ണ്​ സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

ഒ​ക്​​ടോ​ബ​ര്‍ ആ​റു​മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന സ​ര്‍​വി​സി​െന്‍റ ഭാ​ഗ​മാ​യി നാ​ല്​ പ്ര​തി​ദി​ന ട്രെ​യി​നു​ക​ളാ​ണ്​ ഇൗ ​റൂ​ട്ടു​ക​ളി​ല്‍ ഒാ​ടു​ക. തി​രു​വ​ന​ന്ത​പു​രം-​പു​ന​ലൂ​ര്‍, പു​ന​ലൂ​ര്‍ -തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം-​കോ​ട്ട​യം, കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം അ​ണ്‍​റി​സ​ര്‍​വ്​​ഡ്​ എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളാ​ണ്​ യ​ഥാ​ക്ര​മം ഒ​ക്​​ടോ​ബ​ര്‍ ആ​റ്, ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ല്‍ തു​ട​ങ്ങു​ന്ന​ത്. സീ​സ​ണ്‍ ടി​ക്ക​റ്റ്​ ഇ​വ​യി​ലെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന്​ റെ​യി​ല്‍​വേ അ​റി​യി​ക്കു​േ​മ്ബാ​ഴും ജ​ന​റ​ല്‍ ടി​ക്ക​റ്റ്​ എ​ന്ന പ​ഴ​യ സൗ​ക​ര്യം ഇ​പ്പോ​ഴും പ​ടി​ക്കു​​പു​റ​ത്തു​ത​ന്നെ. പാ​സ​ഞ്ച​ര്‍, മെ​മു, എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ള്‍ എ​ന്നി​ങ്ങ​നെ പ​ത്തോ​ളം ട്രെ​യി​നു​ക​ളി​ല്‍ വ​ള​രെ ചെ​റി​യ തു​ക മു​ട​ക്കി ദൈ​നം​ദി​ന യാ​ത്ര ന​ട​ത്തി​യി​രു​ന്ന പ​തി​നാ​യി​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം തു​ക മു​ട​ക്കി, ഏ​താ​നും ട്രെ​യി​നു​ക​ളി​ല്‍ തി​ങ്ങി ഞെ​രു​ങ്ങി​പ്പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക്​ ഉ​പ​യോ​ഗ​മി​ല്ല

പു​തി​യ സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ക്കു​േ​മ്ബാ​ഴും കൊ​ല്ല​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കു​െ​മ​ല്ലാം സ്ഥി​ര​മാ​യി ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്​​തി​രു​ന്ന​വ​ര്‍​ക്ക്​ അ​ത്​ ഉ​പ​കാ​ര​പ്ര​ദ​മ​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ആ​ശ്ര​യി​ക്കു​ന്ന സ​മ​യ​ക്ര​മ​ത്തി​ല​ല്ല ഇൗ ​സ​ര്‍​വി​സു​ക​ള്‍ മി​ക്ക​വാ​റും ഒാ​ടു​ക. രാ​വി​ലെ 6.30ന്​ ​ആ​രം​ഭി​ക്കു​ന്ന പു​ന​ലൂ​ര്‍ -തി​രു​വ​ന​ന്ത​പു​രം സ്​​പെ​ഷ​ല്‍ മാ​ത്ര​മാ​ണ്​ രാ​വി​ലെ 10ന്​ ​മു​മ്ബ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന റി​സ​ര്‍​വേ​ഷ​ന്‍ വേ​ണ്ടാ​ത്ത ഒ​രേ ഒ​രു ട്രെ​യി​ന്‍.

മു​മ്ബ്​ രാ​വി​ലെ ഉ​ണ്ടാ​യി​രു​ന്ന പാ​സ​ഞ്ച​ര്‍, മ​ല​ബാ​ര്‍, വ​ഞ്ചി​നാ​ട്, ഇ​ന്‍​റ​ര്‍​സി​റ്റി, ചെ​ന്നൈ മെ​യി​ല്‍, ജ​യ​ന്തി ജ​ന​ത എ​ന്നി​ങ്ങ​നെ വി​വി​ധ ട്രെ​യി​നു​ക​ളി​ല്‍ ജ​ന​റ​ല്‍ ടി​ക്ക​റ്റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പോ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ ഇ​പ്പോ​ള്‍ ഒ​രു ട്രെ​യി​നി​ല്‍ മാ​ത്രം റി​സ​ര്‍​വേ​ഷ​നി​ല്ലാ​തെ യാ​ത്ര ചെ​​യ്യാ​നാ​കു​ന്ന സ്ഥി​തി വ​രു​ന്ന​ത്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്​ രാ​വി​ലെ​യു​ള്ള കോ​ട്ട​യം വ​ഴി​യു​ള്ള മെ​മു മാ​ത്ര​മാ​ണ്​ ഇ​പ്പോ​ള്‍ റി​സ​ര്‍​വേ​ഷ​നി​ല്ലാ​തെ ഒാ​ടു​ന്ന​ത്. പു​തി​യ സ​ര്‍​വി​സു​ക​ളി​ല്‍ എ​റ​ണാ​കു​ള​ം റൂ​ട്ട്​ പ​രി​ഗ​ണി​ച്ചി​േ​ട്ട​യി​ല്ല. വേ​ണാ​ടും പ​ര​ശു​റാ​മും വ​ഞ്ചി​നാ​ടും പാ​ല​രു​വി​യു​മെ​ല്ലാം റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചു​ക​ളു​മാ​യി​ത​ന്നെ തു​ട​ര്‍​ന്നും സ​ര്‍​വി​സ്​ ന​ട​ത്തും. ഇൗ ​ട്രെ​യി​നു​ക​ളി​ല്‍ അ​ണ്‍​റി​സ​ര്‍​വ്​​ഡ്​ കോ​ച്ച്‌​ വേ​ണ​െ​മ​ന്ന ആ​വ​ശ്യം റെ​യി​ല്‍​വേ കേ​ട്ട മ​ട്ടി​ല്ല. ഇൗ ​ട്രെ​യി​നു​ക​ളി​ല്‍ സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക്​ സീ​സ​ണ്‍ ടി​ക്ക​റ്റെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും മ​റു​പ​ടി​യി​ല്ല.

ഇ​പ്പോ​ഴും കൗ​ണ്ട​റു​ക​ള്‍​ക്ക്​ മു​ന്നി​ല്‍ റി​സ​ര്‍​വേ​ഷ​നു​വേ​ണ്ടി കാ​ത്തു​കി​​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്​ യാ​ത്ര​ക്കാ​ര്‍.

ഒ​രു ട്രെ​യി​നി​നെ​മാ​ത്രം ഉ​ദ്ദേ​ശി​ച്ച്‌​ സീ​സ​ണ്‍ ടി​ക്ക​റ്റ്​ എ​ടു​ക്കു​ന്ന​തും അ​വ​രെ സം​ബ​ന്ധി​ച്ച്‌​ ന​ഷ്​​ട​ക്ക​ണ​ക്കാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ട്രെ​യി​ന്‍ റ​ദ്ദാ​കു​ക​യോ താ​മ​സി​ക്കു​ക​യോ ക​യ​റാ​നാ​കാ​തെ വ​രു​ക​യോ ചെ​യ്​​താ​ല്‍ മ​റ്റൊ​ന്നി​ല്‍ പോ​കാ​നും ക​ഴി​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള മെ​മു സ​ര്‍​വി​സ്​ ആ​രം​ഭി​ക്ക​ണ​മെ​ന്ന​തി​നും അ​നു​കൂ​ല തീ​രു​മാ​ന​മി​ല്ല.

പാ​സ​ഞ്ച​ര്‍ എ​ന്ന പേ​രി​ല്ലാ​തെ സ്​​പെ​ഷ​ല്‍ ട്രെ​യി​നാ​യി ഒാ​ടു​േ​മ്ബാ​ള്‍ എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ നി​ര്‍​ത്തേ​ണ്ടെ​ന്ന ‘സൗ​ക​ര്യ​വു​മു​ണ്ട്​’. മു​ഖ്യ​മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഇൗ ​വി​ഷ​യം കൂ​ടു​ത​ല്‍ ഗൗ​ര​വ​ത്തോ​ടെ ക​ണ്ട്​ ഉ​ന്ന​ത​ത​ല​ത്തി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ അ​വ​ര്‍​ക്ക്​ പ​ങ്കു​െ​വ​ക്കാ​നു​ള്ള​ത്.

പു​തു​താ​യി സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്ന ​ട്രെ​യി​നു​ക​ള്‍

ഒ​ക്​​ടോ​ബ​ര്‍ -ആ​റ്: പു​ന​ലൂ​ര്‍ (രാ​വി​ലെ 6.30ന്) -​തി​രു​വ​ന​ന്ത​പു​രം (9.30ന്) ​സ്പെ​ഷ​ല്‍, സ്​​റ്റോ​പ്പു​ക​ള്‍: ആ​വ​ണീ​ശ്വ​രം, കൊ​ട്ടാ​ര​ക്ക​ര, എ​ഴു​കോ​ണ്‍, കു​ണ്ട​റ, കി​ളി​കൊ​ല്ലൂ​ര്‍, കൊ​ല്ലം, വ​ര്‍​ക്ക​ല, ക​ഴ​ക്കൂ​ട്ടം

ഏ​ഴ്​: തി​രു​വ​ന​ന്ത​പു​രം (വൈ​കീ​ട്ട്​ 5.30ന്) -​പു​ന​ലൂ​ര്‍ (8.15ന്)

​എ​ട്ട്​: കോ​ട്ട​യം (രാ​വി​ലെ 5.30ന്) -​െ​കാ​ല്ലം (7.50ന്), ​സ്​​റ്റോ​പ്പു​ക​ള്‍: ഒാ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്​​താം​കോ​ട്ട, മ​ണ്‍​റോ​തു​രു​ത്ത്, പെ​രി​നാ​ട്​

എ​ട്ട്​: കൊ​ല്ലം (വൈ​കീ​ട്ട്​ 3.50ന്) -​തി​രു​വ​ന​ന്ത​പു​രം (5.45ന്

prp

Leave a Reply

*