കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിനായി ഇടപ്പെട്ടവരില് നടന് ബാലയും. മോന്‍സണും ഡ്രൈവര്‍ അജി നെട്ടൂരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാല ഇടപ്പെട്ട ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അജിക്കെതിരേ മോണ്സണ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോന്‍സനെതിരേ അജിയും പരാതി നല്കി. ഈ പരാതി രമ്യമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് ബാല അജിയെ ഫോണില്‍ വിളിച്ച് സംസാരിച്ചത്.
10 വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജി ബാലയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്ബോള്‍ അജി വിസമ്മതിക്കുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്.

