തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്ന് വര്‍ക്കല മുനിസിപ്പാലിറ്റി എട്ട്, 20 വാര്‍ഡുകള്‍, വക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, നാവായിക്കുളം പഞ്ചായത്ത് ആറാം വാര്‍ഡ്, പാറശ്ശാല പഞ്ചായത്ത് നാലാം വാര്‍ഡ് എന്നിവ കണ്ടെയ്ന്മെന്റ് സോണുകളായും തിരുവനന്തപുരം കോര്പറേഷന് പൂജപ്പുര ഡിവിഷനില്‍ ചാടിയറ െറസിഡന്റ്സ് അസോസിയേഷന്, കരകുളം പഞ്ചായത്ത് 22ാം വാര്‍ഡില്‍ ടെമ്ബിള്‍ ലെയിന്‍, ചിറ്റാഴ പ്രദേശം എന്നിവിടങ്ങള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല് ഉല്പന്നങ്ങള്, മാംസം, മത്സ്യം, മൃഗങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവക്ക് മാത്രമേ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ളൂ.
രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ ഇവ തുറക്കാം. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകീട്ട് അഞ്ചു വരെ തുറക്കാം. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഡെലിവറിക്കായി രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു വരെ പ്രവര്‍ത്തിക്കാം.കണ്ടെയ്ന്മെന്റ് സോണ്‍ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

