ഭക്ഷ്യസുരക്ഷ കമ്മിഷണർ സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി

anupama-oqc4a

ഭക്ഷ്യസുരക്ഷ കമ്മിഷണർ സ്ഥാനത്തുനിന്നു ടി.വി. അനുപമയെ മാറ്റി. ഇപ്പോള്‍ അനുപമയെ സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ചുമതലയും അനുപമ വഹിക്കും.  പച്ചക്കറികളുടെ ഗുണമേന്മ പരിശോധനയിലൂടെയും അതുപോലെ കറി മസാലകള്‍ നിര്‍മ്മിക്കുന്ന  പ്രമുഖ കമ്പനികളുടെ നിയമ ലംഘനത്തിനെതിരെയുള്ള നടപടികളിലൂടെയും ഭക്ഷ്യ നിലവാരം ഉയര്‍ത്തുന്നതില്‍ ധീരമായ നടപടികള്‍ സ്വീകരിച്ച ആളായിരുന്നു അനുപമ. എഴുനൂറ്റമ്പത്തില്‍പരം കേസുകള്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അവര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

പുതിയ ഭക്ഷ്യസുരക്ഷ കമ്മിഷണറായി നവജ്യോത് ഖോസയെ നിയമിച്ചു. കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനുണ്ടാവും. ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെയും സിവിൽ സപ്ളൈസ് വകുപ്പ് ഡയറക്ടറായി വി. രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണിനെയും നിയമിച്ചു.

prp

Leave a Reply

*