എയര്‍ടെല്‍, ജിയോ കമ്ബനികള്‍ക്ക്​ പോസ്​റ്റ്​ ഇടാന്‍ മുന്‍കൂര്‍ അനുമതി; കോര്‍പറേഷനില്‍ വിവാദം

കൊച്ചി: എയര്‍ടെല്‍, ജിയോ കമ്ബനികള്‍ക്ക്​ നഗരത്തില്‍ കേബിള്‍ ഇടാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിനെച്ചൊല്ലി ​നഗരസഭ കൗണ്‍സിലില്‍ വിവാദം. 15 കോടി രൂപ വാങ്ങി മുന്‍കൂര്‍ അനുമതി നല്‍കിയതില്‍ അഴിമതി ആരോപിച്ച്‌​ ​ പ്രതിപക്ഷ അംഗം ആന്‍റണി പൈനുംതറയും ദീപ്​തി മേരി വര്‍ഗീസും രംഗത്തെത്തി. ഇരുകമ്ബനിയും പോസ്​റ്റ്​ വാടകയിനത്തില്‍ കോര്‍പറേഷനിലേക്ക്​ കോടികള്‍ നല്‍കാനുള്ളപ്പോള്‍ ധനകാര്യ കമ്മിറ്റിയുടെ അനുമതിയില്ലാതെ കേബിള്‍ ഇടാന്‍ സമ്മതം നല്‍കിയത്​ ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന്​ അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന്​ ധനകാര്യ​ കമ്മിറ്റിയുടെ അനുമതിക്ക്​ വിടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

പള്ളുരുത്തി മേഖലയിലെ 12 മുതല്‍ 21വരെ ഡിവിഷനുകളില്‍ എയര്‍ടെല്ലിന്​ 544 ​​പോസ്​റ്റ്​ ഇടാനാണ്​ അനുമതി നല്‍കിയത്​. വൈറ്റില മേഖലയിലെ 53, 49, 57, 52 ഡിവിഷനുകളില്‍ 862 പോസ്​റ്റിന്​​ ജിയോ അനുമതി നേടി. എയര്‍ടെല്ലിന്​ വൈറ്റിലയില്‍തന്നെ 11 ഡിവിഷനില്‍ 2616 പോസ്​റ്റ്​ ഇടാനും അനുമതി നല്‍കിയിട്ടുണ്ട്​. ഫോര്‍ട്ട്​കൊച്ചി മേഖല ഓഫിസ്​, ഇടപ്പള്ളി മേഖല ഓഫിസ്​ എന്നിവയുടെ പരിധിയില്‍ വിവിധ റോഡുകളില്‍ ഒാപ്​ടിക്കല്‍ ഫൈബര്‍ വലിച്ച്‌​ പോസ്​റ്റ്​ സ്ഥാപിക്കാനും ഓവര്‍ഹെഡ്​ കേബിള്‍ വലിക്കാനും ഇരുകമ്ബനിക്കും റോഡ്​ മുറിക്കാനും മുന്‍കൂര്‍ അനുമതി നല്‍കി.

ഒരു പോളിന്​ 579, 500 എന്നിങ്ങനെ വ്യത്യസ്​ത വാര്‍ഷിക വാടകയാണ്​ ഈടാക്കുന്നത്​. റോഡ്​ പുനരുദ്ധാരണ ഫീസ്​ ഈടാക്കി റോഡ്​ മുറിക്കാനുള്ള അനുമതി നഗരാസൂത്രണകാര്യ സ്ഥിരം സമിതിയുടെ ഫെബ്രുവരി 26ലെ യോഗത്തില്‍ ശിപാര്‍ശ ചെയ്​തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്​ ഉള്‍പ്പെടുന്ന മാര്‍ച്ച്‌​ 18ലെ സ്​റ്റിയറിങ്​ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്​ത്​ വ്യവസ്ഥക​േളാടെയാണ്​​ അനുമതി നല്‍കിയതെന്നും മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.കോവിഡ്​ ലോക്​ഡൗണ്‍ കാലത്ത്​ കാന ശുചീകരണത്തിനും ശമ്ബളം നല്‍കാനും ഒക്കെ ഉപയോഗപ്പെടുത്തിയത്​ ഇരുകമ്ബനിയില്‍നിന്ന്​ ഇൗടാക്കിയ പണമാണ്​. ആറുമാസം നഗരസഭ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത് ഇതിലൂടെയാണ്​. ത​െന്‍റ കൈകള്‍ ശുദ്ധമാണ്​. അഴിമതിയാരോപണത്തില്‍ ഏത്​ അന്വേഷണവും നടത്താം. മേയര്‍ പദവി വി​ട്ടൊഴിയേണ്ടി വരുമെന്ന ഭയപ്പെടുത്തല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*