100 ​െന്‍റ നിറവില്‍ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി; രാജ്യത്തെ അടിച്ചമര്‍ത്താനാവില്ലെന്ന്​ ഷി ജിങ്​പിങ്​

ബെയ്​ജിങ്​: കോവിഡില്‍ ലോകത്തെ മുനയില്‍ നിര്‍ത്തിയും വ്യവസായംകൊണ്ട്​ വന്‍കരകള്‍ ജയിക്കുകയും ചെയ്​ത്​ ഏറെ മുന്നില്‍നില്‍ക്കുന്ന ചൈനയുടെ ഭരണകക്ഷിയായ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിക്ക്​ 100 വയസ്സ്​. മാനഹാനി സഹിച്ച്‌​ കോളനിയായി കഴിഞ്ഞ​ കാലത്തുനിന്ന്​ ആഗോള രാഷ്​ട്രീയത്തി​െന്‍റ ദിശ നിര്‍ണയിക്കുന്ന ശക്​തിയായി സ്വയം അടയാളപ്പെടുത്തിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിഴലില്‍നിര്‍ത്താനാവില്ലെന്ന്​ ശതാബ്​ദി ആഘോഷത്തിന്​ തുടക്കം കുറിച്ച്‌​ ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിങ്​പിങ്​ പറഞ്ഞു.

”ചൈന ആരെയും അടിച്ചമര്‍ത്തുന്നില്ല. ചൈനയെ അടിച്ചമര്‍ത്താന്‍ വന്നാല്‍, വന്‍ഉരുക്കുമതിലില്‍ അവരുടെ തലതല്ലി തകര്‍ക്കും”- ടിയാനെന്‍മെന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ 70,000 കാണികളെ സാക്ഷിനിര്‍ത്തി ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ ഷി പറഞ്ഞു. ”സോഷ്യലിസത്തിന്​ മാത്രമാണ്​ ചൈനയെ രക്ഷിക്കാനാകുക. ചൈനയുടെ സ്വാഭാവങ്ങളോടെയുള്ള സോഷ്യലിസത്തി​േന ചൈനയെ വികസനവഴിയില്‍ മുന്നോട്ടുനയിക്കാനാകൂ. രാജ്യത്തെ ഇനിയും കീഴൊതുക്കാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെ ശ്രമം നടന്നാല്‍, 140 കോടി ജനങ്ങള്‍ ചേര്‍ന്ന്​ അവരുടെ തല ഉരുക്കുമതിലില്‍ ഇടിച്ചുതകര്‍ക്കും”- പ്രസിഡന്‍റ്​ കൂട്ടിച്ചേര്‍ത്തു.

ആകാ​ശത്ത്​ വര്‍ണക്കാഴചകള്‍ളുമായി യുദ്ധ വിമാനങ്ങള്‍ മായാക്കാഴ്​ചകള്‍ പകര്‍ന്ന വ്യാഴാഴ്​ചയാണ്​ ചൈനയിലെ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി 100​ വര്‍ഷം തികച്ചത്​. ഹോങ്​ കോങ്​ അധികാരക്കൈമാറ്റത്തി​െന്‍റ വാര്‍ഷികവും ഇതേ ദിവസം ആഘോഷമാക്കുകയാണ്​ ചൈന. ഹോങ്​കോങ്​, മക്കാവു എന്നിവ സ്വയംഭര​ണത്തോടെയുള്ള ചൈനീസ്​ പ്രവിശ്യകള്‍ തന്നെയായി തുടരുമെന്നും പ്രസിഡന്‍റ്​ ത​െന്‍റ പ്രസംഗത്തില്‍ പറഞ്ഞു.

1921ലാണ്​ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി നിലവില്‍ വരുന്നത്​. 1949ലാണ്​ അധികാരത്തിലെത്തുന്നത്​. അതുകഴിഞ്ഞ്​ ഇതുവരെയും ചൈന നടന്ന വഴികളിലെ പ്രധാന കാഴ്​ചകള്‍ മേളിപ്പിച്ച്‌​ ‘മഹായാത്ര’ എന്ന പേരില്‍ കലാപരിപാടിയും ബെയ്​ജിങ്ങില്‍ സംഘടിപ്പിച്ചിരുന്നു.

prp

Leave a Reply

*