പേടിഎം, എയര്‍ടെല്‍ ഉപഭോക്​താക്കള്‍ ശ്രദ്ധിക്കുക; പേ​മെന്‍റ്​ ബാങ്കുകളില്‍ വന്‍ പരിഷ്​കാരം

മുംബൈ: പേ​മെന്‍റ്​ ബാങ്കുകളില്‍ വ്യക്തികള്‍ക്ക്​ സൂക്ഷിക്കാവുന്ന പരമാവധി ബാലന്‍സ്​ രണ്ടുലക്ഷമായി റിസര്‍വ്​ ബാങ്ക്​ ഉയര്‍ത്തി. ​ഇതുവരെ ഒരു ലക്ഷമായിരുന്നു പരമാവധി സൂക്ഷിക്കാവുന്ന ബാലന്‍സ്.

റിസര്‍വ്​ ബാങ്കി​‍െന്‍റ ധന നയസമിതി യോഗത്തിനുശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ്​ ആണ്​ തീരുമാനം അറിയിച്ചത്​. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താല്‍പര്യം പരിഗണിച്ചാണ്​ നടപടി.

രാജ്യത്ത്​ അരഡസനോളം പേ​മെന്‍റ്​ ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. പേടിഎം, ഇന്ത്യ പോസ്റ്റ്, എയര്‍ടെല്‍, ഫിനോ, ജിയോ തുടങ്ങിയവയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേ​മെന്‍റ്​സ് ബാങ്കുകള്‍.

prp

Leave a Reply

*