ആലപ്പുഴ: ജില്ലയില്‍ ഇതുവരെ 1,68,096 പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. ഇതില്‍ 32,413 ആരോഗ്യപ്രവര്‍ത്തകരും 34,357 പോളിങ് ഉദ്യോഗസ്ഥരും മുന്നണിപ്പോരാളികളായ ജീവനക്കാരുമുള്പ്പെടുന്നു. 60ന് മുകളില്‍ പ്രായമുള്ള 96,319 പേര് വാക്സിന് സ്വീകരിച്ചു. മറ്റ് അസുഖങ്ങളുള്ള 45നും 59 നുമിടയില്‍ പ്രായമുള്ള 5814 പേരും വാക്സിന് എടുത്തവരാണ്.
17,481 ആരോഗ്യ പ്രവര്‍ത്തകരും 1133 ഉദ്യോഗസ്ഥരുമുള്‍പ്പെടെ 18,614 പേര് രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കി.
60നുമുകളില്‍ പ്രായമുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലോ പ്രത്യേകം സജ്ജീകരിച്ച മെഗാ ക്യാമ്ബുകളിലോ എത്തി തത്സമയ രജിസ്ട്രേഷന് നടത്തി വാക്സിന് സ്വീകരിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ രജിസ്ട്രേഷന് ആവശ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.