കോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിെന്റ ഭാഗമായി നിയോഗിച്ച വടകര സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം 1.685 കിലോ സ്വര്‍ണവും ബാലുശ്ശേരി ൈഫ്ലയിങ് സ്ക്വാഡ്, കുന്ദമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും 2,65,000 രൂപയും പിടികൂടി.
78 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം വടകര പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍, സി.പി.ഒ ശ്രീലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പിടികൂടിയത്.
സ്വര്‍ണം ജി.എസ്.ടി മൊബൈല്‍ സ്ക്വാഡിന് കൈമാറി. പിടിച്ചെടുത്ത തുക കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തിെല അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിെന്റ ഭാഗമായി ജില്ലയില്‍ ഇലക്ഷന് ൈഫ്ലയിങ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിരുന്നു. ഇലക്ഷന് സ്ക്വാഡുകള്‍ ഇതുവരെ 27,23,080 രൂപയാണ് പിടിച്ചെടുത്തത്.

