യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍

ഇ​ര​വി​പു​രം: ബൈ​ക്കി​ല്‍ ആ​യു​ധ​വു​മാ​യെ​ത്തി റോ​ഡ​രി​കി​ല്‍ സം​സാ​രി​ച്ച നി​ന്ന യു​വാ​ക്ക​ളെ ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ലെ പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മ​യ്യ​നാ​ട് ക​രു​വാ​ന്‍​കു​ഴി നി​ഷാ​ദ് മ​ന്‍​സി​ലി​ല്‍​നി​ന്ന്​ ആ​ക്കോ​ലി​ല്‍ സു​നാ​മി ഫ്ലാ​റ്റ് ബ്ലോ​ക്ക് 12, ഫ്ലാ​റ്റ് ര​ണ്ട്, അ​ഷ്ക​ര്‍ മ​ന്‍​സി​ലി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സി​യാ​ദ് (29) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഇൗ ​മാ​സം പ​ത്തി​ന് വൈ​കു​ന്നേ​രം അ​മ്മാ​ച്ച​ന്‍ മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ല്‍ വാ​ളു​മാ​യെ​ത്തി​യ സി​യാ​ദ് ആ​യി​രം​തെ​ങ്ങ് പാ​ലേ​ലി​മു​ക്കി​ന് സ​മീ​പം ഹാ​ഷിം മ​ന്‍​സി​ലി​ല്‍ ഹ​സീം (28), സു​ഹൃ​ത്ത് അ​ന​ന്തു എ​ന്നി​വ​രെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ളെ സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​െന്‍റ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്.

ഇ​ര​വി​പു​രം എ​സ്.​എ​ച്ച്‌.​ഒ ധ​ര്‍​മ​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ ദീ​പു, ജ​യ​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, അ​ജ​യ​കു​മാ​ര്‍, ഷി​ബു പീ​റ്റ​ര്‍, സി.​പി.​ഒ സാ​ബി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍

ഇ​ര​വി​പു​രം: വ​ധ​ശ്ര​മം, അ​ടി​പി​ടി, ക​ഞ്ചാ​വ് ഉ​ള്‍​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ര​ണ്ടു​പേ​രെ കാ​പ്പാ പ്ര​കാ​രം ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പു​ന്ത​ല ത്താ​ഴം പെ​രു​ങ്കു​ളം​ന​ഗ​ര്‍ ച​രു​വി​ള​വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (27), വ​ട​ക്കേ​വി​ള പാ​ട്ട​ത്തി​ല്‍ കാ​വ് ന​ഗ​ര്‍ 130 സി.​ആ​ര്‍.​ലാ​ല്‍ ഹൗ​സി​ല്‍ മ​നു റൊ​ണാ​ള്‍​ഡ് (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പെ​രു​മ്ബു​ഴ​യി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സി​റ്റി എ.​സി.​പി അ​നി​ല്‍​കു​മാ​റി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ര​വി​പു​രം എ​സ്.​എ​ച്ച്‌.​ഒ ധ​ര്‍​മ​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ ദീ​പു, സൂ​ര​ജ് ഭാ​സ്ക​ര്‍, സ​ന്തോ​ഷ്, സി.​പി.​ഒ​മാ​രാ​യ വി​നു വി​ജ​യ്, സ​ന്ദീ​പ്, അ​ഖി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

prp

Leave a Reply

*