ബീജിംഗ്: ചൈനാ കടലില്‍ ആധിപത്യത്തിനായി ചൈനയുടെ പുതിയ നീക്കം. തായ്വാന് സംരക്ഷണമൊരുക്കി അമേരിക്കന്‍ നാവികസേന എത്തിയതിനെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം. തെക്കന്‍ ചൈനാ കടലില്‍ തുടര്‍ച്ചയായ സൈനിക അഭ്യാസങ്ങള്‍ നടത്താനാണ് തീരുമാനം.
തായ്വാന് മേല്‍ 15 ലേറെ വിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക യുദ്ധകപ്പലായ തിയോഡോര്‍ റൂസ്വെവെല്റ്റിനെ തെക്കന്‍ ചൈനാ കടലിലേക്ക് നീക്കിയതാണ് ബീജിംഗിനെ പ്രകോപിപ്പിച്ചത്. സമുദ്രമേഖലയിലെ സ്വാതന്ത്യം എന്ന തത്വത്തില്‍ മുറുകെപിടിച്ചാണ് അമേരിക്ക ചൈനാ കടലിലേക്ക് നീങ്ങിയത്. ഇതേ സ്വാതന്ത്ര്യം തങ്ങള്‍ക്കും ബാധകമാണെന്ന നിലപാടാണ് ചൈനയും എടുത്തിരിക്കുന്നത്.
തെക്കന്‍ ചൈനാ കടലില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ചൈനയുടെ മാരിടൈം സെഫ്റ്റി അഡ്മിനിസ്ട്രേഷനാണ് കടലില്‍ പോകുന്നവര്‍ക്കും ചരക്കുകപ്പലുകള്‍ക്കും നോട്ടീസ് നല്‍കിയത്. ഇന്നു മുതല്‍ മുപ്പതാം തീയതി വരെയാണ് മുന്നറിയിപ്പ് നല്‍കിയത്.

