കുതിരാന്‍ തുരങ്കപാത: പണി നീളുന്നത് സാമ്ബത്തിക പ്രശ്‌നം കാരണമെന്ന് ദേശീയപാത അതോറിറ്റി

കൊച്ചി: കുതിരാന്‍ ടണല്‍ നിര്‍മാണത്തില്‍ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാഷണല്‍ ഹൈവേ നിയോഗിച്ച ഡോക്‌ടര്‍ ശിവകുമാര്‍ ബാബു അധ്യക്ഷനായ കമ്മിറ്റി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ശിവകുമാര്‍ ബാബുവിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

ഒരു ടണല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പത്ത് ദിവസം കൂടുമ്ബോള്‍ കേസ് പരിഗണിക്കും.

സാമ്ബത്തിക പ്രശ്‌നം കാരണമാണ് പണി നീളുന്നതെന്നും പണിമുടങ്ങിയിട്ടില്ലെന്നും ദേശീയപാതാ അതോറ്റി അറിയിച്ചു. സാമ്ബത്തിക സ്രോതസ് ഇപ്പോഴാണോ കണ്ടെത്തുന്നതെന്ന് കോടതി ആരാഞ്ഞു.

ഒരു ടണല്‍ തുറക്കാന്‍ മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച്‌ അവസാനത്തോടെ പണി തീര്‍ക്കാനാവുമെന്നും നിര്‍മാണ കമ്ബനി അറിയിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി.

ദേശീയപാത അതോറിറ്റിയെ ഹെെക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊതുജനം ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞ കോടതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയുണ്ടോ എന്നും ചോദിച്ചിരുന്നു. നിര്‍മാണം നിലച്ച നിലയിലാണെന്നും കരാര്‍ കമ്ബനിയുമായി തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളും പണി വൈകാന്‍ കാരണമായെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞിരുന്നു.

prp

Leave a Reply

*