ഇന്നലെ നടന്ന ഐ എസ് എല്‍ മത്സരത്തില്‍ ഇരുടീമുകളും സമനില നേടി മടങ്ങി.ഐഎസ്എൽ മൂന്നാം സീസണിലെ ഏറ്റവും വേഗമേറിയ ഗോൾ ബ്ലാസ്റ്റേഴ്സ് നേടിയെടുത്തു.മൽസരം തുടങ്ങി മൂന്നാം മിനിറ്റിൽ സെഡ്രിക് ഹെങ്ബർട്ട് നേടിയ ഗോളിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് കുതിച്ചു.കളിയുടെ 68-)൦ മിനിറ്റിലാണ് പൂണെ സമനില ഗോൾ നേടിയത്.സിസോക്കു ആണ് പൂണെയ്ക്ക് വേണ്ടി ആ ഗോള്‍ നേടികൊടുത്തത്.സമനില തകര്‍ക്കാന്‍ ഇരുടീമുകളും പിന്നീട് ആഞ്ഞുപരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ അഞ്ചാം സ്ഥാനതെത്തി.