ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ 50കാരനെ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. വീടിന് വെളിയില്‍ നില്‍ക്കുമ്ബോള്‍ 50കാരന് നേരെ നിറയൊഴിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വടക്കന്‍ ഡല്‍ഹിയിലെ ജാദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. റയീസ് അന്‍സാരി എന്ന 50കാരന് നേരെയാണ് രണ്ടംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. 50കാരനെ നിറയൊഴിക്കുന്നതിനിടെ തെരുവിലൂടെ കുട്ടികള്‍ സ്കേറ്റിങ് നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പലചരക്കുകട നടത്തുന്ന അന്‍സാരി, വീടിന് മുന്‍വശം സ്കൂട്ടര്‍ വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. പരിചയക്കാരനുമായി സംസാരിച്ച് നില്ക്കുന്ന 50കാരന് സമീപത്ത് കൂടി ആദ്യം നടന്നുപോയ രണ്ടംഗ സംഘം പിന്നീട് തിരിച്ചുവന്നു. തുടര്‍ന്ന് 50കാരനോട് സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്.
50കാരനെ പ്രതികള്‍ക്ക് നേരത്തെ തന്നെ അറിയാമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒളിപ്പിച്ച് വച്ചിരുന്ന തോക്ക് എടുത്ത് നിമിഷങ്ങള്‍ക്കകമാണ് 50കാരന് നേരെ വെടിയുതിര്‍ത്തത്.