കൈയില്‍ ധാരാളം പണം വരാന്‍ വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്,അഞ്ചു വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്..;വിജയ് യേശുദാസ്

താന്‍ ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് അഞ്ചു വര്‍ഷമായെന്ന് ഗായകന്‍ വിജയ് യേശുദാസ്.താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉണര്‍ത്തുന്നതും ഉറക്കുന്നതും അപ്പയാണ്. കച്ചേരിക്കു മുമ്ബ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.ഇപ്പോള്‍ അഞ്ചു വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്.

കൈയില്‍ ധാരാളം പണം വരാന്‍ വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്നു വിശ്വസിക്കുന്നു, നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍.

prp

Leave a Reply

*