സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്ക്​ അനുമതി

കല്‍പറ്റ: പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്‍ഷകര്‍ക്ക്​ മുറിക്കാനും നീക്കംചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും വനം, റവന്യൂ ഉദ്യോഗസ്ഥര്‍ ഈ കാര്യം മറച്ചുവെച്ച്‌​ തടസ്സം നില്‍ക്കുന്നതായി പരാതി. ഈട്ടി, തേക്ക്​ തുടങ്ങിയ മരങ്ങള്‍ മുറിക്കാന്‍ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരായ ഹരജി ​ൈഹകോടതി തള്ളിയിട്ടും കര്‍ഷകര്‍ക്ക്​ മുന്നില്‍ അധികൃതര്‍ തടസ്സം സൃഷ്​ടിക്കുകയാണ്​. റവന്യൂ പട്ടയഭൂമികളില്‍ റിസര്‍വ്​ ചെയ്​ത മരങ്ങള്‍ മുറിക്കാന്‍ വനം, റവന്യൂ വകുപ്പി​െന്‍റ അനുമതി ആവശ്യമില്ല. തേക്ക്​, ഈട്ടി, ഇരൂള്‍, ​തേമ്ബാവ്​, കമ്ബകം, ചടച്ചി, ചന്ദനവേമ്ബ്​, വെള്ളകില്‍, എബണി എന്നിവ മുറിക്കാന്‍ വനം വകുപ്പി​െന്‍റയും അനുമതി ആവശ്യമില്ല.

1964ലെ ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്തുവന്നതും റിസര്‍വ്​ ചെയ്​തതുമായ ചന്ദനം ഒഴികെ എല്ലാ മരങ്ങളുടെയും അവകാശം കര്‍ഷകര്‍ക്കു മാത്രമാണ്​. തടസ്സപ്പെടുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്​ ഒക്​ടോബര്‍ 24ന്​ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വിവിധ വില്ലേജുകളിലായി വിമുക്തഭടന്മാരെ കുടിയിരുത്തിയ ഭൂമിയിലെ (ഡബ്ല്യു.സി.എസ്​) വീട്ടിമരങ്ങള്‍ കെ. കരുണാകരന്‍ സര്‍ക്കാറി​െന്‍റ കാലത്ത്​ സ്വകാര്യ കരാറുകാരന്‍ മുഖേന വനംവകുപ്പ്​ വെട്ടിക്കൊണ്ടുപോയിരുന്നു. തുച്ഛമായ വിലയാണ്​ കര്‍ഷകര്‍ക്ക്​ ലഭിച്ചത്​. ഡബ്ല്യു.സി.എസ്​ ഭൂമിയില്‍ അവശേഷിക്കുന്ന വീട്ടിയടക്കം മരങ്ങള്‍ സര്‍ക്കാറി​െന്‍റ പുതിയ ഉത്തരവുപ്രകാരം കര്‍ഷകര്‍ക്ക്​ അവകാശപ്പെട്ടതാവും​. ഡബ്ല്യു.സി.എസ്​ പ്രകാരം റവന്യൂ വകുപ്പ്​ നല്‍കിയ പട്ടയമാണ്​ കര്‍ഷകര്‍ക്ക്​ ലഭിച്ചത്​. അതില്‍ റിസര്‍വ്​ ചെയ്​ത മരങ്ങള്‍ കര്‍ഷകര്‍ക്ക്​ പൂര്‍ണമായും വിട്ടുനല്‍കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കുമുമ്ബ്​ ഉയര്‍ന്ന ആവശ്യമാണ്​. പുതിയ ഉത്തരവ്​ ഡബ്ല്യു.സി.എസ്​ പട്ടയക്കാര്‍ക്കും ബാധകമാവും.

prp

Leave a Reply

*