ക്രിസ്റ്റ്യനോയും ഡിബാലയും കോവിഡ്​ ചട്ടം ലംഘിച്ചു; നിയമനടപടി നേരിടേണ്ടിവരുമെന്ന്​ റിപ്പോര്‍ട്ട്​

ടൂറിന്‍: ഈയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമായി ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസില്‍ നിന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്‍റീനിയന്‍ താരം പൗളോ ഡിബാലയും സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടത് കോവിഡ് ചട്ടം ലംഘിച്ചാണെന്ന് റിപ്പോര്‍ട്ട്​. സംഭവത്തില്‍ ഇരുവരും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന്​ ടൂറിന്‍ ലോക്കല്‍ ആരോഗ്യവകുപ്പ്​ അധികൃതര്‍ അറിയിച്ചിട്ടുണ്ട്​.

യുവന്‍റസ് സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ക്രിസ്റ്റ്യാനോയും കൂട്ടരും പരിശോധന ഫലം വരുംമുമ്ബ് ക്ളബിനെ അറിയിക്കാതെ സ്ഥലം വിട്ടെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. ക്ലബ്ബ്​ തന്നെയാണ്​ ചില താരങ്ങള്‍ ​െഎസൊലേഷനില്‍ കഴിയാതെ സ്ഥലം വിട്ട വിവരം തങ്ങളെ അറിയിച്ചതെന്ന്​ ആരോഗ്യവകുപ്പ്​ ഡയറക്​ടര്‍ റോബര്‍​േട്ടാ ടെസ്​തി വ്യക്​തമാക്കി.

prp

Leave a Reply

*