ജമ്മു കാഷ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വ്യാപക വെടിവയ്പ്പും നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി പാക്കിസ്ഥാന് മാന്‍കോട്ട് മേഖലയെയും കുഗ്രാമങ്ങളെയും ലക്ഷ്യമിട്ട് അക്രമം അഴിച്ചു വിടുകയാണെന്നും സെപ്റ്റംബറില്‍ 46 തവണ പാക് സൈന്യം കരാര്‍ ലംഘിച്ചതെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നും പ്രതിരോധ വക്താവ് അറിയിച്ചു.