യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ: ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം ​ചെ​യ്യാ​ന്‍ പോ​ലീ​സ്

കൊ​ല്ലം: പ്ര​തി​ശ്രു​ത വ​ര​ന്‍ വി​വാ​ഹ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ​തി​നെ തു​ട​ര്‍​ന്നു കൊ​ല്ലം കൊ​ട്ടി​യ​ത്ത് റം​സി എ​ന്ന യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

ല​ക്ഷ്മി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. റം​സി​യു​ടെ ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ ല​ക്ഷ്മി പ്ര​മോ​ദാ​ണു പ്രേ​രി​പ്പി​ച്ച​തെ​ന്നും റം​സി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ശ്രു​ത വ​ര​ന്‍ ഹാ​രി​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണു ല​ക്ഷ്മി. ല​ക്ഷ്മി​യു​മാ​യി റം​സി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​വും സ​ന്ദേ​ശം കൈ​മാ​റ​ലും കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ന​ടി​യും കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രും ഒ​ളി​വി​ല്‍ പോ​യ​താ​യും ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ല്‍​നി​ന്നു കൊ​ട്ടി​യം കൊ​ട്ടും​പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന 24-കാ​രി​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​ മ​രി​ച്ച​ത്. എ​ട്ടു​ വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ച്‌ വ​ള​യി​ടീ​ല്‍ ച​ട​ങ്ങും ന​ട​ത്തി​യി​രു​ന്നു.

പ​ല​പ്രാ​വ​ശ്യം യു​വാ​വ് വീ​ട്ടു​കാ​രി​ല്‍​നി​ന്ന് പ​ണ​വും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി സ്വ​ര്‍​ണ​വും കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ സ​ഹോ​ദ​രി​യു​ടെ കു​ഞ്ഞി​നെ ഉ​റ​ക്കു​ന്ന തൊ​ട്ടി​ലി​ന്‍റെ ക​യ​റി​ല്‍ യു​വ​തി തൂ​ങ്ങി ​മ​രി​ച്ച​താ​യി ക​ണ്ട​ത്.

prp

Leave a Reply

*