ചൈനീസ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ സൂപ്പര്‍ സോക്കോ യൂറോപ്യന്‍ വിപണികള്‍ക്കായി ഒരു പുതിയ മാക്സി-സ്കൂട്ടര്‍ പുറത്തിറക്കി. സൂപ്പര്‍ സോക്കോ CPx എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്കൂട്ടര്‍ 125 സിസി പെട്രോള്‍-സിവിടി ഇതരമാര്‍ഗങ്ങള്‍ക്ക് മികച്ചൊരു ബദലാണെന്ന് കമ്ബനി അവകാശപ്പെടുന്നു. അടിസ്ഥാന സിംഗിള്‍ ബാറ്ററി വേരിയന്റിനായി 3,599 ബ്രിട്ടീഷ് പൗണ്ടാണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.53 ലക്ഷം രൂപ.
അതേസമയം ഉയര്‍ന്ന ഡ്യുവല്‍ ബാറ്ററി പതിപ്പിന് 4,699 പൗണ്ട് അല്ലെങ്കില്‍ 4.61 ലക്ഷം രൂപ വിലവരും. ഇലക്ട്രിക് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ അടങ്ങുന്ന പുതിയ CPx ലൈനപ്പിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ മോഡലാണ് പുതിയ ഇലക്ട്രിക് മാക്സി-സ്കൂട്ടര്‍ എന്നതും ശ്രദ്ധേയമാണ്.
ഇംഗ്ലണ്ടിലെ ഏറ്റവും വിജയകരമായ ഇലക്ട്രിക് ഇരുചക്ര വാഹന നിര്മാതാക്കളാണിതെന്ന് സൂപ്പര്‍ സോക്കോ പറയുന്നു. യുകെയില്‍ സൂപ്പര്‍ സോക്കോയുടെ ശ്രേണിയില്‍ CUx, CUx Ducati പതിപ്പ്, TSx, TC, CPx, TC Max എന്നിങ്ങനെ ആറ് ഉല്‍പ്പന്നങ്ങളാണ് അണിനിരക്കുന്നത്.