പുത്തന്‍ മോഡലുമായി ഹോണ്ട ഉടന്‍

ഈ മാസം 27-ന് ഇന്ത്യയില്‍ ഒരു പുതിയ ബൈക്ക് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട . അവതരണത്തിനു മുന്നോടിയായി ഒരു ടീസര്‍ വീഡിയോ കമ്ബനി പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച്‌ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഹോണ്ട വില്‍ക്കുന്ന മോഡലായ CBF 190R ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ടയുടെ ചൈനീസ് പങ്കാളിയായ സുനിഡിറോ ഹോണ്ട ചൈനയില്‍ വില്‍ക്കുന്ന ഒരു സ്ട്രീറ്റ് മോഡല്‍ ആണ് CBF 190R. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡല്‍ ആയ സിബിഎഫ് 190R-ന് ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്ക്, പെറ്റല്‍ ഡിസ്ക്, സിംഗിള്‍ ചാനല്‍ എബിഎസ് എന്നീ ഫീച്ചറുകളുണ്ട്. 184 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 16.86 പിഎസ്സും, 16.3 എന്‍എമ്മും ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.

prp

Leave a Reply

*