വിലയിടിവ് താല്‍ക്കാലികം മാത്രം; സ്വര്‍ണവില വീണ്ടും 40,000 തൊട്ടു

സ്വര്‍ണവില വീണ്ടും 40,000 തൊട്ടു. 800 രൂപ വര്‍ധിച്ചാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 40,000ല്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ് എന്ന് സൂചന നല്‍കിയാണ് ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപ കൂടിയത്.

ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 100 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 5000 തൊട്ടു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

prp

Leave a Reply

*