ന്യൂഡല്‍ഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി. ഭീകരവാദത്തിെന്റ നാഡീകേന്ദ്രമാണ് പാകിസ്താനെന്നും ഭീകര സംഘടനകള്‍ക്ക് പാകിസ്താന് സാമ്ബത്തിക സഹായവും നേതൃത്വവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഭീകരവാദത്തിെന്റ നാഡീകേന്ദ്രമാണ് പാകിസ്താനെന്നത് വളരെ നന്നായി അറിയാവുന്ന വസ്തുതയാണ്. ജമാത്ത് ഉദ് ദവ, ലഷ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുടേയും ഭീകരവാദികളുടേയും വ്യക്തികളുടേയും വസതിയാണ് പാകിസ്താന്.” -തിരുമൂര്‍ത്തി പറഞ്ഞു. 40000ത്തോളം ഭീകരവാദികള്‍ രാജ്യത്തുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് ഔദ്യോഗികമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ ഖ്വയിദ, ഐസിസ് പോലുള്ള ഭീകരവാദ സംഘടനകള്‍ക്ക് സാമ്ബത്തിക സഹായവും നേതൃത്വവും ലഭിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്ന് ഐസിസുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ 26ാമത് റിപ്പോര്‍ട്ട് ഉദ്ധരിച്ച് തിരുമൂര്‍ത്തി പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങളെ പാകിസ്താന് അന്താരാഷ്ട്രവത്ക്കരിക്കുകയാണെന്നും അത് പുതിയ കാര്യമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

