തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കെ.ടി. റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണ് നടപടി.
ലോക്ക്ഡൗണ്‍ സമയത്ത് പരമാവധി സ്വര്‍ണം കടത്താന്‍ ഇയാള്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ ഭീകരബന്ധവും സംശയിക്കുന്നുണ്ട്.
ഇതിനിടെ കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും